പഞ്ചാബ് നാഷണൽ ബാങ്കിൽ 23 ഫയർ സേഫ്റ്റി ഓഫീസർ ഒഴിവ്| തൊഴിൽവാർത്തകൾ| Kerala Jobs in Malayalam - Jobs Diary

Post Top Ad

Thursday, August 11, 2022

പഞ്ചാബ് നാഷണൽ ബാങ്കിൽ 23 ഫയർ സേഫ്റ്റി ഓഫീസർ ഒഴിവ്| തൊഴിൽവാർത്തകൾ| Kerala Jobs in Malayalam

 പഞ്ചാബ് നാഷണൽ ബാങ്കിൽ 23 ഫയർ സേഫ്റ്റി ഓഫീസർ ഒഴിവ്പഞ്ചാബ് നാഷണൽ ബാങ്കിൽ ഓഫീസർ (ഫയർ സേഫ്റ്റി) തസ്തികയിലെ 23 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30

ജനറൽ-11 ,

എസ്.സി -3 ,

എസ്.ടി-1 ,

ഒ.ബി.സി-6 ,

ഇ.ഡബ്ല്യു.എസ്-2 എന്നിങ്ങനെയാണ് ഒഴിവ്.

യോഗ്യത 


 നാഗ്പുരിലെ നാഷണൽ ഫയർ സർവീസ് കോളേജിൽ നിന്നുള്ള ബി.ഇ (ഫയർ). അല്ലെങ്കിൽ ഫയർ ടെക്നോളജി /ഫയർ എൻജിനീയറിങ് / സേഫ്റ്റി ആൻഡ് ഫയർ എൻജിനീയറിങ്ങിൽ നാലുവർഷത്തെ ബി.ഇ / ബി.ടെക് / തത്തുല്യം.


അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബാച്ചിലർ ബിരുദവും നാഗ്പുർ എൻ.എഫ്.എസ്.സിയിൽ നിന്നുള്ള ഡിവിഷണൽ ഓഫീസർ കോഴ്സും.


അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എൻജിനീയേഴ്സ് ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫയർ എൻജിനീയറിങ് – യു.കെ.യിൽനിന്നുള്ള ബിരുദവും.


അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും നാഗ്പുർ എൻ.എ ഫ്.എസ്.സി.യിൽ നിന്ന് കുറഞ്ഞത് 60 ശതമാനം മാർക്കോടെ നേടിയ സബ് ഓഫീസർ / സ്റ്റേഷൻ ഓഫീസർ കോഴ്സും.


(പ്രവൃത്തിപരിചയം സംബന്ധിച്ച വിവരങ്ങൾക്ക് വിജ്ഞാപനം കാണുക).


പ്രായപരിധി : 21-35 വയസ്സ് (നിയമാനുസൃത വയസ്സിളവുണ്ട്).


വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനവും അപേക്ഷാഫോമും www.pnbindia.in എന്ന വെബ്സൈറ്റിൽ ലഭിക്കും.


അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ സ്പീഡ് പോസ്റ്റ് /രജിസ്‌ട്രേഡ് പോസ്റ്റ് വഴി അയക്കണം.


അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 30.


Official Notification


Official Website

Punjab National Bank (PNB) has invited offline applications from eligible candidates for recruitment to the post of Fire Safety Officer and Security Manager.

No comments:

Post a Comment

Post Top Ad